✒️ സുധാകരൻ ഗാന്ധിനഗർ
ഗാന്ധിനഗര്‍: ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ ബന്ധുവിനെക്കൊണ്ട് അനാവശ്യമായി ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിപ്പിച്ചതില്‍ യഥാര്‍ത്ഥ കുറ്റക്കാരന്‍ താല്കാലിക ജീവനക്കാരന്‍ തന്നെയെന്ന് ആശുപത്രി അധികൃതര്‍. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇത് വ്യക്തമായത്. ഇയാള്‍ ആശുപത്രി അധികൃതര്‍ക്കെഴുതിയ രണ്ടു കത്തുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തിരുന്നു.
കത്തിൻ്റെ കോപ്പി പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു തുടര്‍ന്ന്, കുറ്റം സമ്മതിച്ച ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്റ്് ചെയ്യുകയായിരുന്നു. ഇയാള്‍ നിര്‍ബന്ധിച്ച് ജൂനിയര്‍ ഡോക്ടറെക്കൊണ്ട് ഉപകരണത്തിന്റെ പേര് എഴുതിക്കുകയായിരുന്നു. അഞ്ച് മാസം മുന്‍പാണ് ഇയാള്‍ പ്രധാന ശസ്ത്രക്രിയാ വിഭാഗത്തിലേക്ക്് ജോലിക്കായി എത്തുന്നത്. ഇതിനു മുന്‍പും ഇയാള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെഴുതിയ രണ്ടു കത്തുകളിലും വ്യത്യസ്ഥമായ കാര്യങ്ങളാണുള്ളത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. പേരൂര്‍ കാവുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാള്‍.... അതേ സമയം
.കോട്ടയം മെഡിക്കല്‍ കോളേജില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ നിരവധി സിപിഎ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ആശുപത്രി വികസന സമിതി താല്കാലിക ജീവനക്കാരായി നിയമിച്ചിട്ടുള്ളത്. പല സുപ്രധാന തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങള്‍ പോലും നോക്കാതെ ഇക്കൂട്ടരെ നിയമിച്ചിട്ടുണ്ട്.
ഇവരുടെ പ്രവര്‍ത്തനം മൂലം സ്‌കാനിംഗ് മെഷീനടക്കമുള്ളവ കൂടെക്കൂടെ തകരാറിലാകുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാങ്കേതിക വിദഗ്ദ്ധര്‍ ചെയ്യേണ്ട ജോലികളും ഇവര്‍ ചെയ്യുന്നു.
ആശുപത്രിയില്‍ നിന്നും നല്കുന്ന പരിശോധനാ ഫലങ്ങളും പലപ്പോഴും തെറ്റായി നല്കുവാന്‍ കാരണം
ഈ രംഗത്ത് പ്രവര്‍ത്തന പരിചയമില്ലാത്ത ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെ നിയമിച്ചതുകൊണ്ടാണെന്നും പരാതിയുണ്ട്.
മെഡിക്കല്‍ കോളജിനു സമീപമുള്ള സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്കുന്ന സ്ഥാപനങ്ങളും, മെഡിക്കല്‍ ലബോറട്ടറികളും തമ്മില്‍ ഇവര്‍ നടത്തുന്ന രഹസ്യ ഇടപാടുകളാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന രോഗികളുടെ ബന്ധുക്കളെക്കൊണ്ട് ഡോക്ടര്‍മാര്‍ അറിയാതെ വില കൂടിയ ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുകയും ഇവ ഇക്കൂട്ടര്‍ തിരിച്ച് സ്ഥാപനത്തിലെത്തിച്ചുമാണ് തട്ടിപ്പു നടത്തുന്നത്.
നിരവധി രോഗികള്‍ ഇവരുടെ തട്ടിപ്പിനു വിധേയരായിട്ടുണ്ട്. ഇതിലൂടെ ഒരേസാധനം തന്നെ പല പ്രാവശ്യം വിറ്റ് കമ്മീഷന്‍ തട്ടുകയാണ് ചെയ്തു വരുന്നത്.
ഇത്തരം തട്ടിപ്പ് നടത്തുന്ന തല്കാലിക ജീവനക്കാരനായ സി
പിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ നടപടി ശക്തമാക്കണമെന്നും ഇവരെ ജോലിയില്‍ നിന്നും
പിരിച്ചുവിടണമെന്നുമാണ് തട്ടിപ്പിന് ഇരയായവര്‍ ആവശ്യപ്പെടുന്നത്.