കോട്ടയം കളക്ടറേറ്റിനു മുന്നിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്കു ഇടിച്ചു കയറി അപകടം ,രാത്രി 11 :40നായിയിരുന്നു അപകടം


കോട്ടയം: നഗരമധ്യത്തിൽ കളക്ടറേറ്റിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ കാർ തകിടം മറിഞ്ഞെങ്കിലും കാറിനുള്ളിലുണ്ടായിരുന്നയാൾക്ക് സാരമായി പരിക്കേറ്റില്ല. തിരുവോണ ദിവസം രാത്രി 11.45 ഓടെ കോട്ടയം കളക്ടറേറ്റിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കഞ്ഞിക്കുഴി ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ, റോഡിൽ നിന്നു തന്നെ റോഡരികിലെ ഫുട്പാത്തിലേയ്ക്കു ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ ടെലഫോൺ ബോക്‌സിൽ തട്ടിയ കാർ തകിടം മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ് ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
أحدث أقدم