കണ്ണൂരിൽ 24 കാരിയെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഭർതൃവീട്ടുകാർക്കെതിരെ പെൺകുട്ടിയുടെ കുടുംബം











പയ്യന്നൂർ:  കണ്ണൂർ പയ്യന്നൂരിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യന്നൂർ കരിവള്ളൂർ സ്വദേശി കെ.പി.സൂര്യ(24)യെയാണ് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് സൂര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, സൂര്യയുടെ മരണത്തിൽ ഭര്‍തൃവീട്ടുകാര്‍ക്ക് പങ്കെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് രാഗേഷിനും അമ്മയ്ക്കും എതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.
Previous Post Next Post