ലാവലിൻ കേസ്: ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല






ന്യൂഡല്‍ഹി:
മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിപ്പില്‍ വ്യക്തമാക്കി.

 സെപ്റ്റംബര്‍ 13ലേക്ക് പരിഗണിക്കാന്‍ മാറ്റുമ്പോൾ തന്നെ ലാവ്‌ലിന്‍ കേസ് ഇനി മാറ്റിവെക്കാന്‍ ഇടയാകരുതെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഇതിനോടകം മുപ്പതിലേറെ തവണയാണ് കേസ് മാറ്റിവെച്ചിട്ടുള്ളത്. പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ രണ്ടാമതായി ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭരണഘടന ബെഞ്ച് കേസുകള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ കേസുകള്‍ പരിഗണിക്കുകയുള്ളുവെന്നാണ് വിവരം.
أحدث أقدم