•കോട്ടയത്തു നിന്നു പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ടൗണിൽ എത്തി എൻഎച്ച് 183ലൂടെ പോകണം.
•കോട്ടയത്തു നിന്നു പാലാ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വടവാതൂർ മിൽമ ഭാഗത്തു നിന്ന് ഇട ത്തേക്കു തിരിഞ്ഞ് പ്രവാൽ വഴി മോസ്കോയിൽ എത്തി തിരുവഞ്ചൂർ കുരിശുപള്ളി ജംക്ഷൻ, അയർക്കുന്നം വഴി പോകണം.
•പാലാ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാലം പാലം ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് അണ്ണാടിവയൽ, എരുമപ്പെട്ടിയിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ആക്കാംകുന്ന്, കാഞ്ഞിരത്തുമൂട് കുരിശുപള്ളി ജംക്ഷനിൽ എത്തി പൂമറ്റം ജംക്ഷൻ, മന്ദിരം റൂട്ടിൽ പോകണം.
•പൊൻകുന്നം ഭാഗത്തു നിന്നു കോട്ടയത്തിനു പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കാട്ടിൽപ്പടി, കാഞ്ഞിരത്തു മൂട് കുരിശുപള്ളി ജംക്ഷൻ പൂമറ്റം ജംക്ഷൻ, മന്ദിരം ഭാഗത്തുകൂടി കോട്ടയത്തിന് പോകണം.