ഭാരത് ജോഡോ യാത്രക്ക് കൊല്ലത്ത് പിരിവ് നല്‍കാത്ത കടയില്‍ അക്രമം നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍


കൊല്ലം▪️രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്ത കടയില്‍ അക്രമം നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലിം സൈനുദ്ദീന്‍, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. പിരിവ് നല്‍കാത്ത കടയില്‍ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
أحدث أقدم