രണ്ട് നിഹാങ് സിഖുകാര്‍ ഇതിനിടെ നടന്നുവരുന്നതും യുവാവിനു സമീപത്തേക്കു പോകുകയും ചെയ്യുന്നു. യുവാവു ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ ഒരാള്‍ വാഹനം തടയുകയും ചെയ്തു. മരിച്ചയാളും സ്ത്രീയും തമ്മില്‍ എന്താണു സംസാരിച്ചതെന്നു വ്യക്തമല്ല. സമീപത്തെ ഹോട്ടലിലെ സിസിടിവി ക്യാമറയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
തെരുവോരത്ത് രാത്രി മുഴുവന്‍ മൃതദേഹം കിടന്നെങ്കിലും വ്യാഴാഴ്ച രാവിലെയാണ് പൊലീസിനു വിവരം ലഭിക്കുന്നത്. സുവര്‍ണ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണു സംഭവ സ്ഥലം.