തിങ്കളാഴ്ചയും ബുധനാഴ്ചയും 140 ഗ്രാം വീതം മീൻ കറിയും ശനിയാഴ്ച 100 ഗ്രാം മട്ടനുമാണ് നൽകുന്നത്. മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീനിനായി 4.8 കോടി രൂപയുമാണ് ചിലവാകുന്നത്. പകരം കോഴിക്കറി നൽകാൻ 1.26 കോടി രൂപയും സോയാ ചങ്ക്സിനും മുട്ടയ്ക്കുമായി 3.4 കോടി രൂപയും മാത്രമേ ചെലവ് വരൂ എന്നാണ് ജയിൽവകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. മട്ടൻ പോലുള്ള റെഡ് മീറ്റ് തുടർച്ചയായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലും മെനുവിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. മാംസാഹാരം കഴിക്കാത്ത തടവുകാർക്ക് വെജിറ്റേറിയൻ ഭക്ഷണവും നൽകും. നിലവിലെ നിർദേശം സർക്കാർ അംഗീകരിച്ചാൽ പുതിയ ഭക്ഷണക്രമം നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും.