കണ്ണൂർ ഇരിട്ടി ചാവശ്ശേരി മണ്ണോറയിലെ ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനം നടന്നത്.
ഇന്നലെ അർധരാത്രിയോടുകൂടിയാണ് സംഭവം ഉണ്ടായത്. രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ചാവശ്ശേരി മണ്ണോറ . ഈ കേസിൽ പ്രതി ചേർക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് ഇപ്പോൾ സ്‌ഫോടനമുണ്ടായിരിക്കുന്നത്.
ഇതിനു മുന്നേ അന്യ സംസ്ഥാന തൊഴിലാളികൾ ആക്രിപെറുക്കുന്നതിനിടെ സ്‌ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.