പാമ്പാടിയിലെ മണ്ണ് മാഫിയാ വെള്ളൂരിൽ പിടിമുറുക്കുന്നു ചിരാത് കമ്മ്യൂണിക്കേഷന് പഞ്ചായത്ത് 2 കോടിക്ക് അടുത്ത് ഫൈൻ ഇട്ടു സ്ഥലം വാങ്ങി മണ്ണ് കടത്തുന്നത് പായിപ്പാട് സ്വദേശി



പാമ്പാടി : പാമ്പാടിയിലെ മണ്ണ് മാഫിയാ വെള്ളൂരിൽ പിടിമുറുക്കുന്നു ചിരാത് കമ്മ്യൂണിക്കേഷന് പഞ്ചായത്ത് 2 കോടിക്ക് അടുത്ത് ഫൈൻ ഇട്ടു വെള്ളൂരിൽ കഴിഞ്ഞ ഭരണ സമതിയുടെ കാലത്താണ് പായിപ്പാട് സ്വദേശി ഏക്കർ കണക്കിന് സ്ഥലം  വാങ്ങി സ്ഥലം പൊട്ടിച്ച് വിൽപ്പന ആരംഭിച്ചത് 
ചിരാത് കമ്മ്യൂണിക്കേഷൻ എന്ന പേരിൽ ഫേസ് ബുക്ക് പേജ് ആരംഭിച്ച് അതിലുടെയായിരുന്നു സ്ഥലം വിൽപ്പന നടത്തിയിരുന്നത്  
അന്ന് മുതൽ പ്രാദേശികമായി നിരവധി എതിർപ്പുകൾ ഉയർന്നു എങ്കിലും പായിപ്പാട് സ്വദേശി മണ്ണെടുപ്പ് തുടർന്നുകൊണ്ടിരുന്നു


തുടർന്ന് കോൺഗ്രസ്സ് പ്രവർത്തകർ പണി നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു പാമ്പാടിക്കാരൻ ന്യൂസ് ഇതിനെ തുടർന്ന് വാർത്ത പ്രസിദ്ധീകരിക്കുകയും പാമ്പാടി പോലീസ് ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തു

തുടർന്ന് 2 ദിവസം മുമ്പ് അനധികൃതമായി പായിപ്പാട് സ്വദേശി നടത്തുന്ന ചിരാത് കമ്മ്യുണിക്കേഷൻസ് മണ്ണെടുത്തതിന്  പഞ്ചായത്ത് ഫൈൻ ഇടുകയും ചെയ്തു
നിലവിൽ ഇവിടെ സ്ഥലം വാങ്ങിയവർക്ക് നിയമക്കുരുക്ക് ഉണ്ടാകുമോ എന്ന ഭയത്തിലാണ് സ്ഥലം വാങ്ങിയവർ 
പഞ്ചായത്ത്
ഒരു കോടി എൺപത് ലക്ഷത്തി പതിനയ്യായിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപത് രൂപയാണ് ഫൈൻ ഇട്ടിരിക്കുന്നത്
أحدث أقدم