പാമ്പാടിയിൽ പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു ; പ്രദേശത്ത് ജാ​ഗ്രതാ നിർദ്ദേശം






പാമ്പാടി : പാമ്പാടിയിൽ പേവിഷബാധ ലക്ഷണങ്ങളോടെ പോത്ത് ചത്തു. വെള്ളൂർ പന്തമാക്കൽ
രതീഷ് കുമാറിൻ്റെ ഒന്നര വയസ് പ്രായമുള്ള  പോത്താണ് ചത്തത്.

15 ദിവസം മുമ്പ് പോത്തിനെ പേ
സംശയിക്കുന്ന നായ കടിച്ചിരുന്നു.
ഇതിനെ തുടർന്ന് പോത്തു ചികിത്സയിലായിരുന്നു. 

പാമ്പാടി മൃഗാശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ പരിശോധനയിൽ പേ വിഷബാധ പോത്തിനും
സംശയിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യസ്ഥിതി ഏറെ മോശമാവുകയും വായിൽ നിന്ന് നുരയും പതയും അടക്കമുള്ള മറ്റു ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. 

തുടൽ പൊട്ടിച്ചെത്തിയ വളർത്തു നായയാണ് 
പോത്തിനെ കടിച്ചത് എന്ന് വീട്ടുടമസ്ഥർ പറയുന്നു.

മറ്റ് മൃഗങ്ങളെയും നായ അക്രമിച്ചതായും സംശയമുണ്ട്.
പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. 

പോലീസും, മറ്റ് അധികൃതരും സ്ഥലത്തെത്തി 
വിവരങ്ങൾ ശേഖരിച്ചു. പോത്തിന് പേ വിഷ സ്ഥിരീക്കുന്നതു ബന്ധപ്പെട്ട് പരിശോധന നടത്തും.
 പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.









أحدث أقدم