കെ.ടി.ജലീലിനെതിരെ കേസെടുക്കണമെങ്കിൽ കോടതി ഉത്തരവിടണമെന്ന് ഡൽഹി പോലീസ്.


കശ്മീർ പരാമർശത്തിൽ കോടതിയെ നിലപാട് അറിയിച്ച് ഡൽഹി പൊലീസ്.
കേസിൽ അടുത്ത തിങ്കളാഴ്ച റോസ് അവന്യു കോടതി വാദം കേൾക്കും.
ജലീലിനെതിരെ നിലവിൽ  തിരുവല്ല കീഴ്‌വായ്പൂർ പോലീസ് എഫ്ഐആർ ഇട്ട് അന്വേഷണം നടക്കുന്നതിനാൽ ഡൽഹിയിൽ പുതിയ കേസ് എടുക്കേണ്ടതുണ്ടോ എന്നാണ് ഡൽഹി പൊലീസ്, കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചോദിച്ചിരിക്കുന്നത്.
എന്നാൽ കോടതി നിർദേശിച്ചാൽ കേസെടുക്കുന്നതിൽ വിമുഖത ഇല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
റോസ് അവന്യു  കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മേൽ കോടതിയെ സമീപിക്കുവാനാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസട്രേട്ട് കോടതിയിൽ പരാതി നൽകിയ അഭിഭാഷകൻ്റെ നീക്കം.





أحدث أقدم