കൊച്ചി : ഫോർട്ട് കൊച്ചിയിൽ കടലിൽ വെച്ച് മത്സ്യതൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യൻ എന്നയാൾക്കാണ് വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് വെടിയേറ്റത്. നിലവിൽ സെബാസ്റ്റ്യനെ ഗൗതം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
നാവിക സേനയുടെ ഫയറിംഗ് നടത്തുന്ന ഭാഗത്ത് നിന്നാണ് വെടിയേറ്റതെന്നാണ് സൂചനകൾ. എന്നാൽ മറ്റു വിവരങ്ങൾ അവ്യക്തമാണ്. സംഭവത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്