പിറന്നാള്‍ സമ്മാനമായി ലഭിച്ചത് സ്വന്തം രൂപം; അത്ഭുതത്തോടെ നോക്കി നിന്ന് ഗിന്നസ് പക്രു

ഗിന്നസ് പക്രു സ്വന്തം മെഴുക് പ്രതിമക്കൊപ്പം

പ്രത്യേക ലേഖകൻ 

 കോട്ടയം: ഗിന്നസ് പക്രുവിന് ഇത് മറക്കാനാകാത്ത പിറന്നാള്‍ ദിനം. പിറന്നാള്‍ സമ്മാനമായി ലഭിച്ചത് സ്വന്തം രൂപം. ഇന്നലെ കോട്ടയം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് ഒറ്റ നോട്ടത്തില്‍ ഗിന്നസ് പക്രുവെന്ന അജയകുമാറിനെ വെല്ലുന്ന മെഴുക് പ്രതിമ പക്രു തന്നെ അനാച്ഛാദനം ചെയ്തത്. പത്തനംതിട്ട സ്വദേശിയായ ഹരികുമാര്‍ കുമ്പനാടാണ് മെഴുക് പ്രതിമയുടെ ശില്പി. രണ്ടുലക്ഷം രൂപയോളം ചെലവഴിച്ച് രണ്ട് മാസം കൊണ്ടാണ് പ്രതിമ പൂര്‍ത്തീകരിച്ചത്.
ശില്പി ഹരികുമാറിനൊപ്പം പക്രു

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ദുബായ് ഷെയ്ക്കിന്റെയും മറ്റ് പല താരങ്ങളുടെയും മെഴുക് പ്രതിമ ഹരികുമാര്‍ ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പ്രതിമകളെ അപേക്ഷിച്ച് ഗിന്നസ് പക്രുവിന്റെ പ്രതിമ നിര്‍മിക്കാനായിരുന്നു പ്രയാസമേറെയെന്ന് ഹരികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പക്രുവിന്റെ ചിത്രങ്ങള്‍ നോക്കിയാണ് ഹരികുമാര്‍ പ്രതിമ നിര്‍മിച്ചത്. പ്രതിമ നിര്‍മിക്കുന്നതിന് മുന്‍പ് പക്രുവിനെ സന്ദര്‍ശിക്കുകയും തലയുടെയും ശരീര ഭാഗങ്ങളുടെയും അളവ് എടുക്കുകയും ചെയ്തിരുന്നു. ഒരുമിച്ച് നിന്നാല്‍ ഏതാണ് പക്രുവെന്ന് സംശയിച്ച് പോകുന്ന പ്രതിമ ഹരികുമാറിന്റെ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനം. തന്റെ ഇരട്ട സഹോദരനെ തിരികെ ലഭിച്ചതിന്റെ സന്തോഷമുണ്ടെന്ന് പക്രു പറഞ്ഞു. പം
أحدث أقدم