ഒമാൻ: കാണാതായ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതൽ കാണാതായ ഹരിപ്പാട് സ്വദേശിയെയാണ് താമസസ്ഥലത്തിനടുത്ത് തന്നെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 51കാരനായ അനിൽകുമാറാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അനിൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്ന് വരികയാണ്. ഫലജിലെ മുന്ദഖ എന്ന സ്ഥലത്തിന് സമീപത്ത് വെച്ചാണ് അനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയ സൗഹൃദവലയത്തിന് ഉടമയായ അനിൽകുമാർ 26 വർഷത്തോളമായി പ്രവാസിയാണ്. ഷിപ്പിങ് ക്ലിയറൻസുമായി ബന്ധപ്പെട്ട ജോലിയാണ് അനിൽകുമാർ ചെയ്തുകൊണ്ടിരിക്കുന്നത്. മുൻപ് മറ്റൊരു ജോലിയാണ് ചെയ്തുകൊണ്ടിരുന്നത്. അനിൽകുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ആലപ്പുഴ മണ്ണാറശാല ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസിൽ കേശവൻ നായർ, സരസ്വതിയമ്മ എന്നിവരാണ് അനിൽകുമാറിന്‍റെ മാതാപിതാക്കൾ. സംഗീതയാണ് ഭാര്യ. അനിൽകുമാറിന് രണ്ട് മക്കളുണ്ട്.