കൊല്ലം : സ്വൈപ്പിങ് മെഷിൻ ഇല്ല എന്ന് ആരോപിച്ച് കട ഉടമയെയും സഹായിയെയും മൂന്നുപേർ മർദ്ദിച്ചു . കൊല്ലം പായികടയിൽ കച്ചവടം നടത്തുന്ന വിജയശങ്കർ നെയും കടയിലെ മറ്റു തൊഴിലാളികളെയും ആണ് മൂന്നംഗസംഘം ആക്രമിച്ചത് . സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
കൊല്ലം ആശ്രാമം, ഉദയാ നഗർ 87ൽ വിഷ്ണു(29), മുഖത്തല അമ്മ വീട്ടിൽ സുധീഷ്(26), ആശ്രാമം ഉദയാ നഗർ 71ൽ ജിതിൻ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവർ മൂന്നുപേരും വിജയ് ശങ്കറിനെ കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ശേഷം പണം നൽകാൻ നേരം കയ്യിൽ പണം ഇല്ലെന്നും കാർഡ് ഉപയോഗിച്ച് തരാമെന്നും പറഞ്ഞു. എന്നാൽ കടയിൽ കാർഡ് ഉപയോഗിച്ച് പണം നൽകാനുള്ള സംവിധാനം ഇല്ല എന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ ഇവർ കടയുടമയുമായി വഴക്കിടുകയും ഉടമയെയും മറ്റു തൊഴിലാളികളെയും ആക്രമിക്കുകയും ആയിരുന്നു. ചന്ദ്രന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി