നിയമത്തിന് പുല്ലുവില! തേക്കടി സത്രം ജീപ്പ് സവാരിയിൽ മനുഷ്യ ജീവൻ വച്ച് ട്രക്കിംഗ് അധികാരികൾ പണം വാങ്ങി കണ്ണടക്കുന്നുവെന്ന് ആക്ഷേപം വാഹനം ഓടിക്കുന്ന ഡ്രൈവർമാരിൽ ചിലർ ലഹരിക്ക് അടിമയെന്നും ആക്ഷേപം

പ്രതീകാത്മക ചിത്രം

✒️ സുരേഷ് അണക്കര 

തേക്കടി :  തേക്കടി സത്രം ജീപ്പ് സവാരിയിൽ മനുഷ്യ ജീവൻ വച്ച് ട്രക്കിംഗ് നിരവധി തവണ നാട്ടുകാർ അധികാരികളെ അറിയിച്ചിട്ടും നടപടി ഇല്ല ഒരു ജീവൻ പൊലിഞ്ഞാൽ മാത്രമേ നിയമം നടപ്പാക്കൂ എന്ന വാശിയിലാണ് അധികാരികൾ എന്ന് ആക്ഷേപം ഉയരുന്നുണ്ട് ചോദ്യം ചെയ്യുന്നവരെ ഗുണ്ടായിസം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവിടെ ജീപ്പ് മാഫിയ അഴിഞ്ഞാടുന്നത് ,ഇവിടെ നടക്കുന്ന "മണരക്കളിയുടെ " ദൃശ്യങ്ങൾ സാമൂഹൃ മാധ്യമങ്ങിൽ പ്രചരിച്ചിട്ടും അധികാരികൾ നിം സംഗതപാലിക്കുകയാണ് 
കഞ്ചാവ് ഉൾപ്പെടെയുളള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ചില ഡ്രൈവർന്മാർ വാഹനം ഓടിക്കുന്നത് ഇത്തരം ലഹരി ഉപയോഗം കണ്ടെത്താൻ മാർഗ്ഗമില്ലാത്തതിനാൽ പോലീസും മൗനം പാലിക്കുന്നു 
കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വാഹന അപകടത്തിൽ നിന്നും നാലാം ക്ലാസ്സുകാരി തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ ഇതിന് മൗനാനുവാദവും നൽകുന്നതു കൊണ്ട് പരിശോദനകൾ വെറും നാടകങ്ങൾ ആയി മാറുന്ന അവസ്ഥയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി മിക്കവാഹനങ്ങൾക്കും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ഇല്ല എന്നതാണ് മറ്റൊരു കാര്യം നടപടി ഉണ്ടാകാത്ത പക്ഷം മുഖ്യമന്ത്രിക്ക് ഉൾപ്പെടെ വീഡിയോ ക്ലിപ്പിംഗുകൾ സഹിതം പരാതി നൽകുകുമെന്ന് പരിസ്ഥിതി  പ്രവർത്തകൻ  നാരായണൻ ചാലിശേരി  പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم