കോട്ടയം : കേരളത്തിൽ നിർദ്ധനരായ രോഗികൾക്കും, സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി UKയിൽ പ്രവർത്തിച്ചു വരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ്റെ ധനശേഖരാർത്ഥം ഓരോ വർഷവും നടത്തി വരുന്ന ചലഞ്ചിൽ 2022 ഓഗസ്റ്റ് 1 ന് U K യിൽ വച്ച് ച നടത്തിയ സ്കൈ ഡൈവിങ്ങിൽ 13000 അടി ഉയരത്തിൽ നിന്നും ചാടി കോട്ടയംകാരി
UK യിൽ നേഴ്സിങ്ങ് ഹോം നടത്തുന്ന കോട്ടയം-അയർക്കുന്നം സ്വദേശിനിയും, OICC യൂറോപ്പ് വനിത കോ-ഓർഡിനേറ്റർ കൂടിയായ ഷൈനു മാത്യു ചാമക്കാലായിൽ മലയാളികളുടെ അഭിമാനമാണ്.
ഓരോ വർഷവും നാട്ടിൽ ദുരിതമനുഭവിക്കുന്ന നിരവധി പേർക്ക് സഹായ വിതരണം നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ കമ്മറ്റി അംഗം കൂടിയാണ് ഷൈനു മാത്യു.രണ്ടാം തവണയാണ് സ്കൈ ഡൈവിംഗ് നടത്തുതെന്ന് ഷൈനു പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 2018 നടത്തിയ സ്കൈ ഡൈവിംഗിൽ നിന്നും സമാഹരിച്ച തുകയായ6 ലക്ഷം രൂപ നിർദ്ധനരായ നേഴ്സിംഗ് വിദ്യാർത്ഥികളുടെ പഠനത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി വഴി നൽകിയിരുന്നു ഇത്തവണ ലഭിച്ചത് 4 ലക്ഷം രൂപയാണ് ഇവർക്കൊപ്പം മറ്റ് 19 പേർക്കൂടി ഉണ്ടായിരുന്നു
പരേതരായ മാതാപിതാക്കളുടെ ഓർമ്മക്കായി സ്വന്തം വീട് ചാരിറ്റി ട്രസ്റ്റായി രജിസ്റ്റർ ചെയ്ത് ഉത്ഘാടനവും ചെയ്തു കഴിഞ്ഞു ചാരിറ്റി പ്രവർത്തകയായ ഷൈനു മാത്യു ചാമക്കാലാ ഇവർക്ക് 2 മക്കൾ ഉണ്ട് ഷാരോൺ സജീവ് , ഷോൺ സജീവ് , , മൂത്തമകൻ ഷാരോൺ ദുബൈയിലും ,ഷാജയിലും ഉള്ള പ്രശസ്തമായ ദി ടിഫിൻ ബോക്സ് റെസ്റ്റോറൻ്റ് ഉടമയും UK യിലെ നേഴ്സിംഗ് ഹോം ഡയറക്ടറുമാണ് ,ഇളയ മകൻ ഷോൺ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്