പൂന : പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് വൈദികനെതിരെയും, സംഭവം മറയ്ക്കാൻ ശ്രമിച്ചതിന് രണ്ട് ബിഷപ്പുമാർക്ക് എതിരെയും പോക്‌സോ പോക്‌സോ പ്രകാരം കേസെടുത്ത് പോലീസ്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം. ഫാദര്‍ വിന്‍സെന്റ് പെരേര(56),പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് (70)എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തിന് ശേഷം കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാദര്‍ വിന്‍സെന്റ് പെരേര ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.മറ്റൊരു ലൈംഗികാരോപണക്കേസില്‍ ജാമ്യത്തിലറങ്ങിയ സമയത്താണ് ഫാദര്‍ പെരേര കുട്ടിയെ ഉപദ്രവിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ഫാദര്‍ 15 കാരനെ ലൈംഗികമായി പീഡിപ്പിക്കകുകയായിരുന്നു. സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചതിനാണ് മറ്റ് രണ്ടുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെയില്‍ നിന്ന് സഹായം തേടിയതായും ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസുമായി ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു “ഞങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കാന്‍ പള്ളിയോ പോലീസോ ഞങ്ങളെ രക്ഷിക്കാന്‍ വന്നില്ല. കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കാനാണ് ബിഷപ്പും ആര്‍ച്ച് ബിഷപ്പും ശ്രമിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.