പാമ്പാടി : പാമ്പാടി കോത്തല ഭാഗത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതായി നാട്ടുകാർ ചൂണ്ടിക്കാട്ടി , കോത്തല -മരത്തണ്ണൂർ മൂലേപ്പീടിക ഭാഗത്താണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത് കുട്ടികളുടെ നാപ്കിൻ ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ തള്ളുന്നതുമൂലം ഈ വലിയ ദുർഗ്ഗന്ധമാണ് ഒപ്പം രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ ഈ പ്രദേശം താവളമാക്കിയിരിക്കുകയാണ് ,ഇന്നലെ രാത്രി ആരോ ഒരു നായയെ കയറിൽ കെട്ടി ഈ സ്ഥലത്ത് നിക്ഷേപിച്ചു ചത്ത നായയുടെ കാക്കകളും മറ്റ് പക്ഷികളും കൊത്തിവലിച്ച് റോഡിൽ ഇട്ടിരിക്കുന്ന അവസ്ഥയാണ് ഉടൻ തന്നെ അധികാരികൾ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി
പാമ്പാടി കോത്തല ഭാഗത്ത് സാമൂഹ്യ വിരുദ്ധ ശല്യം ,ചത്ത നായയെ കയറി കെട്ടി റോഡരുകിൽ ഇട്ടു ,ദുർഗ്ഗന്ധം മൂലം നാട്ടുകാർ വലയുന്നു
ജോവാൻ മധുമല
0
Tags
Pampady News