സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചന


വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഉപയോഗം കൂടിയ വൈകീട്ട് 6 മുതൽ 10 വരെ നിരക്ക് കൂട്ടാനാണ് തീരുമാനം.
ഇതുകൂടാതെ പകൽ സമയം നിരക്ക് കുറയ്ക്കാനും ആലോചിക്കുന്നുണ്ട്. പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ വരുമെന്നും ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചാൽ നിരക്കുവർധന ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.
أحدث أقدم