റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു

പാലക്കാട്: അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു ഇവര്‍. ലോറി അടിത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു.
أحدث أقدم