കാസര്‍ഗോഡ് അനന്തപുരം ക്ഷേത്രത്തിലെ മുതല ബബിയയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്


കാസർ​ഗോഡ്: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്. കുമ്പള പോസ്റ്റ് ഓഫീസിലായിരുന്നു കവറിന്റെ പ്രകാശന ചടങ്ങ് നടന്നത്. കാസർ​ഗോഡ് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശാരദയാണ് കവർ പ്രകാശനം ചെയ്തത്. പത്ത് രൂപ നിരക്കിൽ വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും സ്പെഷ്യൽ കവർ വാങ്ങാവുന്നതാണ്. കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് ബബിയയുടെ ജീവന്‍ നഷ്ടമായത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് അത്ഭുതമായിരുന്നു. പൂര്‍ണമായും സസ്യാഹാരിയായ മുതല എന്ന പേരിലാണ് ബബിയ അറിയപ്പെട്ടിരുന്നത്.

Previous Post Next Post