ശബരിമല യുവതി പ്രവേശന വിഷയം സൂചിപ്പിച്ചു കൊണ്ടുള്ള പൊലീസിന്റെ കൈ പുസ്തകത്തിലെ പരാമര്‍ശം പിൻവലിക്കാൻ നിർദേശം നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.

വിഷയത്തിൽ നിലവിലെ സ്ഥിതി തുടരുമെന്നും ഇക്കാര്യത്തിൽ സർക്കാരിനും ദേവസ്വത്തിനും ദുരുദ്ദേശമില്ലെന്നും മന്ത്രി സന്നിധാനത്ത്  പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ  നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 
പഴയ കൈപുസ്തകം അതേപടി പ്രസിദ്ധീകരിച്ചതാണ് പ്രശ്നകാരണമെന്ന് എ ഡി ജി പി,  എം ആർ അജിത് കുമാറും പറഞ്ഞു.
സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശമാണ് വിവാദമായത്.
أحدث أقدم