ഇന്ന് കെഎസ്‍യുവിന്റെ വിദ്യാഭ്യാസ ബന്ദ്

 തിരുവനന്തപുരം : കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്‌. ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നൽകിയത്. 

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് സമരം നടത്തിയത്. 
കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്.

Previous Post Next Post