തിരുവനന്തപുരം : ഗവർണർക്ക് എതിരെ എൽഡിഎഫിന്റെ രാജ് ഭവൻ മാർച്ച് ഇന്ന്.
ഒരു ലക്ഷം പേർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് എൽഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചിൽ പങ്കെടുക്കില്ല.
തലസ്ഥാനത്ത് ഉച്ചവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് തടയണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ ഡൽഹിയിലാണ്.
രാജ്ഭവൻ കേന്ദ്ര സേനയുടെ സുരക്ഷാ വലയത്തിലാണ്.