പാമ്പാടിയിൽ നടന്ന മോഷണത്തിന് സമാനമായമായ രീതിയിൽ കറുകച്ചാലിലെ സ്വർണ്ണക്കടയിൽ മോഷണം ,സംഭവം ഇന്ന്പകൽ 12:30 ന്

✍️ ജോവാൻ മധുമല
പാമ്പാടി : സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്നും ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്.

സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.
പാമ്പാടി ആശുപത്രിപ്പടിക്കലിന് സമീപം ഉള്ള കയ്യാലപറമ്പിൽ ജ്വല്ലറിയിൽ നിന്നാണ് കഴിഞ്ഞ ആഴ്ച്ച സ്വർണ്ണമാലയുമായി മോഷ്ടാവ് കടന്ന് കളഞത്
Previous Post Next Post