തൃശൂർ : വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. എന്നാൽ ശമ്പളം കിട്ടാത്തത് കൊണ്ടാണ് വൈദ്യുതി ബിൽ അടയ്‌ക്കാഞ്ഞത് എന്ന് അറിഞ്ഞതോടെ ഇവർ പിരിവിട്ട് ബിൽ അടയ്‌ക്കുകയായിരുന്നു. തുടർന്ന് ഫ്യൂസ് തിരികെ സ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറായ മനക്കൊടി സ്വദേശിയായ വിജി സുശീലന്റെ വീട്ടിലെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരിയത്. വൈദ്യുതി ബിൽ അടയ്‌ക്കേണ്ട അവസാന ദിവസവും കഴിഞ്ഞതോടെ വീട്ടിലെത്തി ഫ്യൂസ് ഊരുകയായിരുന്നു. എന്നാൽ ശമ്പളം ലഭിക്കാത്തത് കൊണ്ടാണ് ബിൽ അടയ്‌ക്കാൻ സാധിക്കാതിരുന്നത് എന്ന് സുശീലൻ പറഞ്ഞു. ഇതറിഞ്ഞതോടെ അരിമ്പൂർ കുന്നത്തങ്ങാടി കെഎസ്ഇബി ഓഫീസിലെ ജീവനക്കാർ പിരിവിട്ട് തുക സമാഹരിക്കുകയായിരുന്നു. തുടർന്ന് വൈദ്യുതി ബിൽ അടച്ചു. അഴിച്ചുമാറ്റിയ ഫ്യൂസ് പുനഃസ്ഥാപിക്കുകയും ചെയ്തു. തന്നോട് കാണിച്ച നല്ല മനസിന് സുശീലൻ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു.
ബില്ലടയ്‌ക്കാൻ ശമ്പളമില്ല.. കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി…
ജോവാൻ മധുമല
0
Tags
Top Stories