സജിചെറിയാൻ്റെ മന്ത്രിപദം; സ​മ​യം വ​രു​മ്പോ​ൾ വി​ഷ​യം പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്' എം വി. ഗോവിന്ദൻ


 തിരുവനന്തപുരം : സ​ജി​ ചെറിയാൻ്റെ പേ​രി​ൽ നി​ല​വി​ൽ കേ​സു​ക​ളൊ​ന്നും ഇ​ല്ലെ​ന്നും ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തെ​ന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോ​വി​ന്ദ​ൻ മാസ്റ്റർ.

സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന വി​ഷ​യം ഇ​ന്ന് ചേ​ർ​ന്ന നേ​തൃ​യോ​ഗം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. 

സ​മ​യം വ​രു​മ്പോ​ൾ വി​ഷ​യം പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ തി​രു​വ​ല്ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ജി വീ​ണ്ടും മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​ച​ര​ണം തു​ട​ങ്ങി​യ​ത്. ക്രി​സ്മ​സി​ന് മു​ൻ​പ് അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന സി​പി​എം സ​മ്മേ​ള​ന​ത്തി​ലെ പൊ​തു​യോ​ഗ​ത്തി​നി​ടെ​യാ​ണ് സ​ജി ചെ​റി​യാ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ മോ​ശ​മാ​ക്കി സം​സാ​രി​ച്ച​ത്. പി​ന്നാ​ലെ പ്ര​തി​ഷേ​ധം എ​ല്ലാ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്ന​തോ​ടെ രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

 'തന്‍റെ ഭാ​വി പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന്'

ത​ന്‍റെ ഭാ​വി പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ. ത​ന്നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു.
Previous Post Next Post