കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് ഇടക്കുന്നം ഭാഗത്ത് വാരിക്കാട്ട് വീട്ടിൽ ജനാർദ്ദനൻ മകൻ വിജി വി.ബി (48) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി ഇടക്കുന്നം ചെറുവള്ളിക്കാവ് അമ്പലത്തിന് സമീപത്ത് താമസിക്കുന്ന പുരുഷോത്തമൻ പിള്ള എന്നയാളെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇയാൾ പുരുഷോത്തമൻ പിള്ള നടത്തുന്ന കടമുറിയിൽ അതിക്രമിച്ചു കയറി ഇരുവരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും വിജി വാക്കത്തി കൊണ്ട് പുരുഷോത്തമൻ പിള്ളയെ വെട്ടിപരിക്കേൽ പ്പിക്കുകയുമായിരുന്നു.
ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിജി ജോർജ്, സി.പി.ഓ അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post