തൃശ്ശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 9.30 യോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെയും ഹോട്ടൽ ജീവനക്കാരിയേയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ജീവനക്കാരി മങ്ങാട് സ്വദേശി സരളയുടെ പരിക്ക് സാരമുള്ളതാണ്. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് വടക്കാഞ്ചേരി പൊലീസും സ്ഥലത്തെത്തി. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ വന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം
നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി
ജോവാൻ മധുമല
0
Tags
Top Stories