'ചൂളമടിച്ച്' കൊച്ചുവേളി, പുതിയ പ്ലാറ്റ്‌ഫോമുകള്‍ റെഡി; കേരളത്തിലേക്ക് ഇനി കൂടുതല്‍ ട്രെയിനുകള്‍?


 തിരുവനന്തപുരം : കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായി. 3 പുതിയ പ്ലാറ്റ്‌ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനുമാണ് ഒരുങ്ങിയത്.

ഇതോടെ മൊത്തം 6 പ്ലാറ്റ്‌ഫോമുകള്‍, 4 സ്റ്റേബിളിങ് ലൈനുകള്‍, അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്ലൈനുകള്‍ എന്നിവയാണു കോച്ചുവേളിയില്‍ സജ്ജമായത്. തിരുവനന്തപുരം ഡിവിഷന് ട്രെയിനുകള്‍ നഷ്ടമാകുന്നത് ഇനി ഒഴിവാകും. 

ഡിവിഷന്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് പ്ലാറ്റ്‌ഫോമുകള്‍ ഇല്ലെന്നത് ആയിരുന്നു പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്. 2005ല്‍ നടപ്പാക്കേണ്ടിയിരുന്ന മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയായത് 17 വര്‍ഷത്തിന് ശേഷമാണ്.


أحدث أقدم