കോട്ടയം നഗരസഭാ പരിധിയിൽ ശനിയാഴ്ച ജലവിതരണം മുടങ്ങും



 കോട്ടയം : ശനിയാഴ്ച വാട്ടർ അതോറിറ്റി ഓഫീസിൽ നിൽക്കുന്ന വലിയ മരങ്ങൾ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് 11 കെവി ലൈനിൽ നിന്നുള്ള വൈദ്യുതി വിതരണം കെഎസ്ഇബി തടസ്സപ്പെടുത്തുന്നതിനാൽ, ഹൈ ലെവൽ ടാങ്കിൽ നിന്നും കോട്ടയം മുനിസിപ്പാലിറ്റി വാർഡ് 15, 16, 17, 18, 19, 20 എന്നീ വാർഡുകളിലെ ജലവിതരണം ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടും. 

ലോ ലെവൽ ടാങ്കിൽ നിന്നുമുള്ള സപ്ലൈ സാധാരണ രീതിയിൽ നടക്കുമെന്നും ജലഅതോറിട്ടി അധികൃതർ അറിയിച്ചു.
أحدث أقدم