സ്വർണ്ണക്കടത്തിന് പുതിയ രീതി; നെടുമ്പാശ്ശേരിയിൽ പിടികൂടിയത് ബട്ടൺ രൂപത്തിൽ


 നെടുമ്പാശ്ശേരി : ബട്ടൺ രൂപത്തിലാക്കി ട്രോളിയിൽ ഒളിപ്പിച്ച് അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.

ദുബൈയിൽ നിന്നും വന്ന കാസർകോട് സ്വദേശി മുഹമ്മദാണ് ഇത്തരത്തിൽ 140 ഗ്രാം സ്വർണം നാല് ബട്ടൻസുകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്.

വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സ്വർണം ട്രോളിയിയുടെ കൈപ്പിടിയിലേക്ക് മാറ്റിയ ശേഷം അതിന്മേൽ ബാൻഡേജ് ഒട്ടിച്ചു. അതിനുശേഷം ടിഷ്യൂ പേപ്പറുകൾ കൊണ്ട് പൊതിഞ്ഞു.

കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈമാറ്റുവാൻ തയ്യാറായില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.
أحدث أقدم