തിരുവനന്തപുരം: കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ യുവാവിന് മർദനം. തിരുവനന്തപുരം പൂഴനാട് അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തിലായിരുന്നു സംഭവം. മണ്ഡപത്തിലുണ്ടായിരുന്ന ശ്രീകുമാര്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്.
പുലര്‍ച്ചെ മണ്ഡപത്തില്‍ നിലവിളക്ക് കത്തിച്ചിരുന്നു. ഈ സമയം അവിടെയെത്തിയ രണ്ട് യുവാക്കള്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനും അക്രമത്തിനും കാരണം. യുവാക്കളുടെ പ്രവൃത്തി ശ്രീകുമാര്‍ ചോദ്യം ചെയ്തതോടെ ഇയാളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
നെയ് തേങ്ങയ്ക്കൊപ്പം ശബരിമലയിലെ ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു;
യുവാവിന്റെ നെഞ്ചിനും കൈക്കും പരുക്കുകളുണ്ട്. പരുക്കേറ്റ ശ്രീകുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പസ്വാമിമാര്‍ക്കായി സ്ഥാപിച്ചതാണ് പൂഴനാട് അന്നദാന മണ്ഡപം.