ദുബൈയിൽ വച്ച് കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

.ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. ഖിസൈസിലാണ് സംഭവം. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ നാലര വയസ്സുകാരി യാറ മറിയമാണ് മരിച്ചത്. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.
Previous Post Next Post