പെട്രോൾ പമ്പിൽ രാത്രി നിർത്തിയിട്ട ബസ് രാവിലെ കാണാനില്ല

പ്രതീകാത്മക ചിത്രം


 പാലക്കാട്: ന​ഗര മധ്യത്തിൽ ബസ് മോഷണം പോയി. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്.

 തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശി സാലുവാണ് ബസിന്റെ ഉടമസ്ഥൻ. ഇന്നലെ വൈകിട്ട് 8.20 ഓടെ സർവീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ പാർക്ക് ചെയ്തിരുന്നു.

 എന്നാൽ, ഇന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായി. 

പെട്രോൾ പമ്പിലെ സിസിടിവി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉടമസ്ഥർ പൊലീസിൽ പരാതി നൽകി
Previous Post Next Post