ശബരിമല പാതയിൽ ഒറ്റയാനിറങ്ങി സംഭവം ഇന്ന് രാവിലെ ,ഗതാഗതം തടസ്സപ്പെട്ടു.

ശബരിമല പാതയിൽ ആന ഇറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ളാഹ ചെളികുഴിക്ക് സമീപത്താണ് ആന ഇറങ്ങിയത്. ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂറാണ് ആന ഗതാഗത തടസ്സം ഉണ്ടാക്കിയത്. ഇതിന് ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിക്കാനായത്.
ഇന്ന് രാവിലെയാണ് സംഭവം. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെത്തി വെടി പൊട്ടിച്ചതിന് ശേഷമാണ് ആന പോയത്. ഒറ്റയാന്റെ സാനിധ്യമുള്ളതിനാൽ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇനിയും ആനയെത്തുമോ എന്ന ഭയത്തിലാണ് ശബരിമല തീർത്ഥാടകർ.
Previous Post Next Post