മസാല ദോശയിൽ മേമ്പൊടിയായി അട്ട വൃത്തിഹീനമായ ഹോട്ടൽ അടപ്പിച്ചു



കൊച്ചി: എറണാകുളം പറവൂരിലെ ഹോട്ടലില്‍ മസാലദോശയില്‍ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി.നഗരസഭാ അധികൃതര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചു.
പറവൂരിലെ വസന്ത് വിഹാര്‍ 'ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്.
ഇതിന് മുൻപും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു.
രാവിലെ പത്തുമണിയോടെ മാഞ്ഞാല സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി.

നഗരസഭാ വിഭാഗം പരിശോധന നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്.
ഹോട്ടലിലെ ഭഷ്യ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.
أحدث أقدم