തിരുവനന്തപുരം: പൂവാറിൽ ബൈക്കിലെത്തി സ്ത്രീകളെ കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. കരുംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജിയെയാണ് (19) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വർഗീസിനായുള്ള തെരച്ചിൽ ഊർജിതമാക്കി. ഒരാഴ്ചക്കിടെ മൂന്ന് പേരെയാണ് ഇവർ കൊള്ളയടിച്ചത്.