മണർകാട് വീട് ബാറാക്കി മാറ്റി വാറ്റ് ചാരയവും ,അനധികൃതവിദേശമദ്യ വിൽപ്പനയും മണർകാട് കാവുംപടി സ്വദേശിയെ പാമ്പാടി എക്സൈസ് അറസ്റ്റ് ചെയ്തു.


കോട്ടയം : മണർകാട് കാവുംപടി ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റുചാരായവും വിദേശമദ്യവും വിൽപ്പന നടത്തി വന്നതിന്  കോട്ടയം താലൂക്കിൽ  മണർകാട് വില്ലേജിൽ മണർകാട് കരയിൽ കാവുംപടിഭാഗത്ത്   ലക്ഷ്മി നിവാസ് വീട്ടിൽ സുകുമാരൻ നായർ മകൻ ഷാജി എന്ന് വിളിക്കുന്ന അനിൽകുമാർ (52 വയസ്സ് ) എന്ന ആളെ പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി ജെ ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തു
.ഇയാളിൽ നിന്നും3 ലിറ്റർ വാറ്റ് ചാരായവും , 2.500 ലിറ്റർ വിദേശ മദ്യവവും കണ്ടെടുത്തു.ചാരായം ലിറ്ററിന് 1000 രൂപ  ക്കും , അര ലിറ്റർ വിദേശ മദ്യത്തിന് 600 രൂപയ്ക്കുമാണ് വില്പന നടത്തിയിരുന്നത് .
പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പിജെ ടോംസിയുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സജീവ് M ജോൺ , ഫിലിപ്പ് തോമസ് ,    സിവിൽ എക്സൈസ് ഓഫീസർ  അഭിലാഷ്  , വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജാമോഹൻ DVR, സോജി എന്നിവർ  പങ്കെടുത്തു.
أحدث أقدم