ആലപ്പുഴ : തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ അഞ്ചു വയസുകാരൻ മരിച്ചു. മാന്നാർ കുരട്ടിശേരി കോലടത്ത് വീട്ടിൽ ഗൗരിശങ്കറാണ് മരിച്ചത്. വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണിൽ കെട്ടിയിരുന്ന അയയിൽ വലിച്ചു കളിക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു. തൂണിനടിയിൽ പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗവണ്മെന്റ് ജെ ബി സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് ഗൗരിശങ്കര്‍. അച്ഛൻ :സുരേഷ് നായർ അമ്മ :ശ്രീവിദ്യ
തൂൺ ഇടിഞ്ഞ് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം
ജോവാൻ മധുമല
0
Tags
Top Stories