തുർക്കിയിൽ വീണ്ടും ഭൂചലനം… 7.5 തീവ്രത



തുർക്കിയിൽ വീണ്ടും ഭൂചലനം. 12 മണിക്കൂറിനിടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു. നൂറുകണക്കിന് കെട്ടിടംങ്ങൾ നിലംപൊത്തി. തുടർ ചലനത്തെ തുടർന്ന് തുർക്കിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.

രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനമുണ്ടായത്. രണ്ടാം ചലനത്തിന് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യ പ്രഭവ കേന്ദ്രത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണ് രണ്ടാം ചലനം. ഇതോടെ തുർക്കിയിലെ രക്ഷാ പ്രവർത്തനം പ്രതിസന്ധിയിലായി. തുടർ ചലനങ്ങൾ ഉണ്ടാകുമോ എന്ന് ഭീതിയിലാണ് രാജ്യം. ഇന്ന് പുലർച്ചെ പ്രദേശിക സമയം 4.17നാണ് തുർക്കിയും സിറിയയും കുലുങ്ങി വിറച്ചത്. തുർക്കിയിലെ ഗാസിയന്റെപ് പട്ടണം പ്രഭവ കേന്ദ്രമായ ഭൂചലനത്തിന് 7.8 എട്ടായിരുന്നു തീവ്രത.
Previous Post Next Post