വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു


ഇടുക്കി തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സ്കൂൾ ബസിന് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെപുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീ പിടിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അടുത്തെത്താറായപ്പോൾ ആണ് ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ബസിൽ നിന്ന് 40 കുട്ടികളേയും പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന് പൂർണമായും തീ പിടിക്കുകയായിരുന്നു. പൂർണമായും തന്നെ ബസ് കത്തി നശിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.
أحدث أقدم