ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി 9:15 മണിയോടുകൂടി ഉമ്പിടി കോളനിക്ക് സമീപമുള്ള റബർ തോട്ടത്തിൽ വച്ച് ബിനു എന്ന യുവാവിനെ കല്ലുകൊണ്ട് ഇടിക്കുകയും,കയ്യിൽ കരുതിയിരുന്ന വാളുകൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ.എച്ച്.ഓ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളായ വിഷ്ണുവിനും, സെബാസ്റ്റ്യനും ബിനുവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഇരുവരും ചേർന്ന് ബിനുവിനെ ആക്രമിച്ചത്.