ബാങ്കിലെ സ്വര്‍ണം എടുത്തു മാറ്റിയ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം. നടപടി എടുക്കാതെ ബാങ്ക് തുറക്കാന്‍ അനുവദിക്കുകയില്ലെന്നും ബിജെപിയും , ബാങ്ക് തുറക്കണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റമുണ്ടായത്. ഇതിനെ ചൊല്ലിയുളള തര്‍ക്കം വലിയ സംഘര്‍ഷത്തിന് ഇടയാക്കിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
പത്തനംതിട്ട പന്തളം സഹകരണ ബാങ്കിലെ ജീവനക്കാരന്‍ ബാങ്കില്‍ നിന്ന് സ്വര്‍ണം എടുത്തത് അറിഞ്ഞിട്ടും കേസ് ഒത്ത് തീര്‍പ്പാക്കാനാണ് ഭരണസമിതി ശ്രമിച്ചത്. കൂടാതെ സിപിഎം മുന്‍ പന്തളം ഏരിയാ സെക്രട്ടറി പ്രമോദിന്റെ മകനാണ് സ്വര്‍ണകേസില്‍ തിരിമറി നടത്തിയത്. മോഷണംകുറ്റം വരെ ചുമത്താവുന്ന കേസുണ്ടായിട്ടും ഭരണസമിതി പോലീസിനെ സമീപിച്ചിട്ടില്ല.