പെരുമാനൂർകുളം ജംഗ്ഷനിൽ ഹൈമാസ്റ് ലൈറ്റ് യാഥാർഥ്യമാകുന്നു. ,മുൻകൈ എടുത്തത് ജില്ലാ പഞ്ചായത്ത്‌ അംഗം റെജി എം. ഫിലിപ്പോസ്




      
മണർകാട് : ജില്ലാ പഞ്ചായത്ത്‌ അയർക്കുന്നം ഡിവിഷനിലെ ദീപ പ്രഭ പദ്ധതിയിൽ ഉൾപ്പെടുത്തി,  പെരുമാനൂർ കുളം ജംഗ്ഷനിൽ അനുവദിച്ച ഹൈമാസ്റ് ലൈറ്റ് യാഥാർഥ്യമാവുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജില്ലാ പഞ്ചായത്ത്‌ ടെൻഡർ നൽകിയ സർക്കാർ ഏജൻസി ആയ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്  (KEL) അധികൃതർ ജില്ലാ പഞ്ചായത്ത്‌ അംഗം റെജി എം. ഫിലിപ്പോസിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി ലൈറ്റ് സ്ഥാപിക്കേണ്ട ഇടം കണ്ടെത്തി. ഈ മാസം തന്നെ ലൈറ്റ് സ്ഥാപിക്കാൻ കഴിയുമെന്നും റെജി എം. ഫിലിപ്പോസ് അറിയിച്ചു. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ ഫിലിപ്പ് കിഴക്കേപറമ്പിൽ, രജിത അനീഷ്‌, പഞ്ചായത്ത്‌ മെമ്പർമാരായ സഖറിയ കുര്യൻ, മറിയാമ്മ തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
أحدث أقدم