✍️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു കാളച്ചന്തയിലെ ഹോട്ടൽ ശ്രീ ശരവണ ഭവൻ ഹോട്ടൽ തോട്ടിലേയ്ക്ക് സ്ഥാപിച്ച പൈപ്പ് മാറ്റി ആരോഗ്യ വിഭാഗം ഇടപെട്ട് താക്കീത് നൽകി തുടർന്ന് നിലവിൽ ഉള്ള വേസ്റ്റ് ടാങ്കിൻ്റെ ലീക്ക് മാറ്റി മാലിന്യം സംസ്ക്കരിക്കണമെന്നും നിർദ്ധേശിച്ചു കഴിഞ്ഞ ദിവസവും ഇന്നലെയും ഇതിൻ്റെ ദൃശ്യങ്ങൾ സഹിതം പാമ്പാടിക്കാരൻ ന്യൂസ് വാർത്ത നൽകിയിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി നിർദ്ധേശങ്ങൾ നൽകുകയായിരുന്നു പുറത്തേക്ക് ഒഴുകിയ വെള്ളത്തിൽ പരിശോധനയിൽ കക്കൂസ് മാലിന്യം കണ്ടെത്താൻ സാധിച്ചില്ല നാട്ടുകാർ കക്കൂസ് മാലിന്യം ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു