വെളള മുണ്ടും ഇളം നീല നിറത്തിലുളള ഉടുപ്പും ധരിച്ച മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിന്‍റെയും ശുചിമുറിയില്‍ നിന്ന് പുറത്തു വരുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ സ്റ്റാന്‍റിലെ ക്യാമറകളില്‍ നിന്നും ജീവനക്കാര്‍ക്ക് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവെന്ന് സംശയിക്കുന്ന ആള്‍ ബസില്‍ കയറുന്നതിന്‍റെയും പിന്നീട് ബസിന്‍റെ പുറക് വശത്ത്കൂടി വന്ന് ശുചിമുറിയിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.
പണം കൊടുത്ത് ശുചിമുറിക്കുള്ളിലേക്ക് പോയ ഇയാള്‍ തിരികെ വരുമ്പോള്‍ ബാഗ് ഉണ്ടായിരുന്നില്ല. ഇതും സിസിടിവിയില്‍ വ്യക്തമാണ്. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ശുചിമുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയില്‍ ബാഗ് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന രേഖകളും ബാഗിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.