പാലാ : കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
പത്തനംതിട്ട സ്വദേശി അസ്‌ലം അയൂബ് ആണ് മരിച്ചത്. ഒപ്പമുണ്ടാരുന്ന സുഹൃത്ത് യശ്വന്ത് മനോജിനെ ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3മണിയോടെ ആണ് അപകടം ഉണ്ടായത്.
ഈരാറ്റുപേട്ട ഇല്ലിക്കൽ ക്കല്ല് വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി തിരികെ വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അസ്‌ലം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ചെങ്ങന്നൂർ IHRDകോളേജിലെ എഞ്ചിനീയറിംഗ് വിദ്യാ ത്ഥികളാണ് ഇരുവരും.